ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ പല്ല് മുംബൈയില്‍ ; പൊതുജനങ്ങൾക്ക് കാണാൻ അവസരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ ഒരു പല്ലുണ്ട് മുംബൈയിലുണ്ട്. നവിമുംബൈയിലെ നെരൂളിലുള്ള ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവ ഗിരിയിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയാണ് പല്ല് പൊതുജനങ്ങൾക്ക് കാണാൻ അവസരം. ശ്രീനാരായണ ഗുരു സമാധിയാവുന്നതിന് ഏതാനും നാൾ മുൻപ് പറിച്ച പല്ലുകൾ ദന്ത ഡോക്ടറായ ജി ഒ പാൽ സൂക്ഷിച്ച് വെച്ചിരുന്നു. ഒരു അണപ്പല്ലും രണ്ട് വെപ്പുപല്ലുകളുമാണ് പല്ല് വേദനയെ തുടർന്ന് പറിച്ചത്. വ‌ർഷങ്ങൾ നിധിപോലെ സൂക്ഷിച്ച പല്ലുകൾ പൊതുജനങ്ങൾക്ക് കാണാനാവും വിധം ആദരവോടെ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷങ്ങളിലൊന്ന്. അങ്ങനെയാണ് ദന്തങ്ങൾ മുംബൈയിലെ ശ്രീനാരായണ മന്തിര സമിതിയുടെ കൈവശമെത്തുന്നത്. ദന്തങ്ങൾ ശിവഗിരിയിലേക്ക് കൊണ്ടുപോവാൻ ജിഒ പാലിന്‍റെ മകൻ ശിവരാജ് പാൽ കഴിഞ്ഞ വർഷം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം അടഞ്ഞ അധ്യായമെന്നാണ് നെരൂളിലെ ശ്രീനാരായണ മന്തിര സമിതിക്ക് പറയാനുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....