കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃക ; കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർക്കാർ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള 2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ നിയന്ത്രണത്തിലായതിനാൽ ആധികാരികതയും വിശ്വാസ്യതയും നിലനിർത്താൻ സാധിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഭാഗ്യക്കുറി സമാന രീതിയിൽ പിന്തുടരുന്നുണ്ട്.

ഒരു ലക്ഷത്തിലധികം പേർക്ക് ഉപജീവന മാർഗമൊരുക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. പ്രതിവർഷം 7000 കോടി രൂപ സമ്മാന ഇനത്തിൽ നൽകുന്നുണ്ട്. വലിയ തുക ഏജന്റുമാരുടെ കമ്മിഷൻ ഇനത്തിലും നൽകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലോട്ടറി അനുബന്ധ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു, ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ് നൽകുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശദമാക്കി. തിരുവനന്തപുരം ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് വേദിയിൽ സ്‌കോളർഷിപ് വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...