ജിപിഎസ് നോക്കി കാറോടിച്ചു; യുവതികൾ ചെന്നുവീണത് കടലിൽ ; വിഡിയോ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ജിപിഎസ് നോക്കി കാറോടിച്ച വിനോദസഞ്ചാരികൾ ചെന്നുവീണത് കടലിൽ. യുഎസിലെ ഹവായിയിലാണ് സംഭവം. ഹവായിയിലെ ഹാർബർ സന്ദർശിക്കാനെത്തിയ രണ്ടു യുവതികളാണ് കടലിൽ വീണത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയും കാർ കടലിൽ വീഴുകയുമായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വെള്ളത്തിൽ മുങ്ങിയ വാഹനത്തെ സമീപത്തുണ്ടായിരുന്നവർ കയർ കെട്ടി ഉയർത്തി. ശേഷം ഇരുവരെയും പുറത്തെത്തിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം. ‘‘മഴ പെയ്യുന്നതു കാരണം ഞാൻ ഒതുങ്ങിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ കടലിൽ വീണത്. കടലിൽ വീണെങ്കിലും അവർ പരിഭ്രാന്തരായില്ല. അവർ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു’’– വിഡിയോ റെക്കോർഡ് ചെയ്ത പ്രദേശവാസിയായ ക്രിസ്റ്റി ഹച്ചിൻസൺ പറഞ്ഞു.

https://www.instagram.com/reel/CrpnmNyAqRy/?utm_source=ig_embed&ig_rid=76283781-59da-469d-a243-c75cf08012c4

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

0
കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20

0
കൊച്ചി: അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20....

തൊടുപുഴ നഗരസഭയില്‍ വേറിട്ട പ്രതിഷേധവുമായി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍

0
ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ മിനിറ്റ്‌സ് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍...

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ ഹർജി തള്ളി

0
തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...