കഞ്ചാവ് കേസ് പ്രതിയെ പൊക്കി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാപ്പനംകോട് നിന്നും 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി ഹരികൃഷ്ണ(33) നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസമായിരുന്നു കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പൊതികൾ പിടികൂടിയത്. സംഭവത്തിനുശേഷം വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്നൈയിൽ നിന്നും പുണെ വഴി ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ എംജിആർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും നേമം പോലീസ് പിടികൂടുകയായിരുന്നു. ഇതിന് മുമ്പ് 400 കിലോ കഞ്ചാവുമായി ഹരികൃഷ്ണനെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ നിരവധി ലഹരി മരുന്ന് കേസുകൾ കേരളത്തിലും കർണാടകയിലുമുണ്ട്.

ഹരികൃഷ്ണന്‍റെ കൂട്ടാളിയായ പൂജപ്പുര സ്വദേശി അലനെ 240 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒഡീഷ പോലീസ് അടുത്തിടെ പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി ഡിസിപി ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ, നേമം എസ്എച്ച്ഒ എന്നിവരുടെ നിർദ്ദേശപ്രകാരം നേമം പോലീസ് സ്റ്റേഷൻ എസ്ഐ സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, വിജി, സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ വിവേക്,അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...