സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ ; ഒറ്റപ്പാലത്ത് പോര് കനക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സി പി എമ്മിൽ കലാപക്കൊടി ഉയർത്തി പുറത്തുവന്ന മുൻ എം എൽ എ പി കെ. ശശി ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയെന്ന് ഉറപ്പാകുന്നു. ശശിയെ യു ഡി എഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ ബ്ലോക്ക് കോൺഗ്രസ് ആസ്ഥാനത്താണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ശശിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഒറ്റപ്പാലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പി കെ ശശിയെ വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററുകളിലെ അഭ്യർത്ഥന. പി കെ ശശി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നും യു ഡി എഫ് പിന്തുണക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാൽ യു ഡി എഫിന്റെ സ്വന്തം സ്ഥാനാർത്ഥിയായി ശശിയെ പോസ്റ്ററുകളിൽ ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ചിഹ്നം എന്താണെന്ന് പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടില്ല. സി പി എമ്മിലെ കലാപത്തിന് പിന്നാലെ ശശി, യു ഡി എഫ് പാളയത്തിലേക്ക് എത്തുന്നത് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ യു ഡി എഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ തീരുമാനം വൈകാതെ അറിയാനാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ. ബിജു സർവീസിൽ തുടരാൻ അർഹനാണോ? : രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കെ. ബിജു ഐഎഎസിനെതിരെ അതിരൂക്ഷമായ...

അവയവക്കടത്തിലെ കള്ളപ്പണക്കേസ് ; ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

0
കൊച്ചി : അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം...

ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കമിതാക്കൾ , ഇരുവരും ഗുരുതരാവസ്ഥയിൽ

0
ഹൈദരാബാദ് : ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കമിതാക്കൾ....

ട്രാഫിക് പൊലീസുകാരന് നേരെ വധഭീഷണി മുഴക്കി ; യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും...