ദീപാവലിയോട് അനുബന്ധിച്ച് കേരള പോലീസിൻ്റെ പടക്കം കച്ചവടം വൻ ഹിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദീപാവലിയോട് അനുബന്ധിച്ച് കേരള പോലീസിൻ്റെ പടക്കം കച്ചവടം വൻ ഹിറ്റ്. ലക്ഷങ്ങളുടെ പടക്കങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് പോലീസ് വിറ്റഴിച്ചത്. തലസ്ഥാന നഗരിയിലെ നന്ദാവനത്തെ ആംഡ് റിസർവ് ക്യാമ്പിലായിരുന്നു പോലീസിൻ്റെ `പടക്കം ചന്ത´ പ്രവർത്തിച്ചത്. ദീപാവലിക്ക് രണ്ടു ദിവസം മുമ്പേ ആരംഭിച്ച പടക്കം കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. തലസ്ഥാന നഗരിയിലെ നിരവധി ജനങ്ങൾ ഈ ദീപാവലി ആഘോഷിച്ചത് പോലീസ് പടക്കം ഉപയോഗിച്ചായിരുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഈ പടക്കം കച്ചവടത്തിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്.

പോലീസ് വെൽഫെയർ അസോസിയേഷൻ്റെ കീഴിലായിരുന്നു പടക്കം ചന്ത പ്രവർത്തിച്ചത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴിൽ രണ്ടു പടക്കം ചന്തകൾ എആർ ക്യാമ്പിൽ ക്രമീകരിച്ചിരുന്നു. രണ്ടിലും പടക്ക വിൽപ്പന തൃകൃതിയായി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേട്ടറിഞ്ഞും മറ്റും നിരവധി പേരാണ് ദീപാവലി ആഘോഷിക്കാൻ പടക്കം വാങ്ങാനെത്തിയത്. രണ്ടു മാർക്കറ്റിലും മൂന്നു ദിവസവും കച്ചടമുണ്ടായിരുന്നു.

ഓലപ്പടക്കങ്ങൾ ഉൾപ്പെടെ ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന പടക്കങ്ങൾ കുറച്ച് കമ്പിത്തിരി, പൂത്തിരി, തറച്ചക്രം തുടങ്ങിയ വർണ്ണങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. മാത്രമല്ല വിവിധ വിലകൾക്കുള്ള ബോക്സായിട്ടായിരുന്നു പടക്കം വിൽപ്പന നടത്തിയത്. ചില്ലറ വിൽപ്പന സംവിധാനം ഒഴിവാക്കി ബോക്സാക്കി നൽകുന്നതു കൊണ്ടും വീട്ടിലേക്ക് കൊണ്ടുപോകാൻ എളുപ്പമായതു കൊണ്ടും നിരവധി പേർ ക്യാമ്പിലെത്തി പടക്കം വാങ്ങിക്കുകയുണ്ടായി.

പടക്കങ്ങളുടെ കേന്ദ്രമായ ശിവകാശിയിൽ നിന്നാണ് മൊത്ത വിലയ്ക്ക് പോലീസ് പടക്കങ്ങൾ ഇറക്കുമതി ചെയ്തത്. രണ്ടു ലോറിയിലായിട്ടാണ് സാധനങ്ങൾ തലസ്ഥാന നഗരിയിലെത്തിയത്. ഏഴു തരത്തിലും വിലയ്ക്കുമുള്ള ബോക്സുകളാണ് വിൽപ്പനയ്ക്ക് ഉണ്ടായിരുന്നത്. 600 രൂപമുതൽ 2500 രൂപവരെയുള്ള ബോക്സുകൾ വിൽപ്പനയ്ക്ക് എത്തിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് 900 രൂപയുടെ ബോക്സായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അത്യാവശ്യം വിപുലമായി ദീപാവലി ആഘോഷിക്കുവാനുള്ള വക 900 രൂപയുടെ ബോക്സിൽ ഉണ്ടായിരുന്നെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നതും.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...