വിവാദമാവുന്ന കൊവിഡ് രോഗികളുടെ ഫോൺ രേഖാ ശേഖരണം ; അത്യാവശ്യ കേസുകളിൽ മാത്രമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ പോലീസ് ശേഖരിക്കുന്നത് വിപുലമായ ഫോൺരേഖ. എന്നാൽ ചുരുക്കം കേസുകളിൽ മാത്രമേ ഫോൺ രേഖ വിശദമായി പരിശോധിക്കുന്നുള്ളൂവെന്ന് പോലീസ് വിശദീകരിക്കുന്നു. ശേഖരിക്കുന്ന വിവരങ്ങൾ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലെ ആശങ്ക പങ്കുവെക്കുകയാണ് നിയമവിദഗ്ദർ.

ഗൃഹസന്ദർശനം, സമ്പർക്ക പട്ടിക കണ്ടെത്തൽ, കണ്ടെയ്ന്‍മെന്റ് നിരീക്ഷണം എന്നിങ്ങനെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കുറ്റാന്വേഷണ സംവിധാനങ്ങളടക്കം ഉപയോഗിച്ച് സർക്കാരേൽപ്പിച്ച ദൗത്യത്തിനായി പ്രവർത്തിക്കുന്നത്. രോഗിയെ കണ്ടെത്തുന്നതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് സഞ്ചാരപഥം ശേഖരിക്കുന്നു. നേരിട്ട് ചോദിച്ചറിഞ്ഞ വിവരങ്ങൾക്കൊപ്പം പ്രദേശം മാപ്പുപയോഗിച്ച് അടയാളപ്പെടുത്തുന്നു. കണ്ടെയ്ന്‍മെന്റ് മാപ് അടയാളപ്പെടുത്തുന്നതും ഇങ്ങനെയാണ്. ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ആപ്പ് വഴി രോഗിയുടെ ക്വറന്റീൻ നിരീക്ഷിക്കുന്നു.

വിവരം നൽകാൻ വിമുഖത കാണിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളോ ആരോഗ്യപ്രവർത്തകരോ പോലെ സാമൂഹ്യ സമ്പർക്കം കൂടിയവരുടെയും കേസുകളിൽ മാത്രമാണ് വിശദമായ ഫോൺ വിളി രേഖ പരിശോധിക്കേണ്ടി വരികയെന്ന് പോലീസ് വിശദീകരിക്കുന്നു. മുൻപത്തേതിനേക്കാൾ 60 ശതമാനത്തിലധികം വിവരങ്ങൾ പോലീസ് ഇടപെടലിലൂടെ ലഭിക്കുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാൽ ഇവ പോലീസിന്റെയും സർക്കാരിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതിലെ സാധ്യതയാണ് നിയമവിദഗ്ദർ മുന്നോട്ട് വെക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...