Thursday, April 18, 2024 5:53 pm

കൊച്ചിയിൽ പുതുവത്സരാഘോഷം രാത്രി 12 മണി വരെ ; കര്‍ശന നിയന്ത്രണവുമായി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോവിഡിനു ശേഷമുള്ള ആദ്യ പുതുവത്സരം ആഘോഷമാക്കാനിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. കൊച്ചിയിൽ പുതുവത്സരാഘോഷം രാത്രി 12 മണി വരെ നടത്താൻ പാടുള്ളൂവെന്ന് പോലീസ് നിർദേശം. പന്ത്രണ്ട് മണിക്ക് ശേഷമുള്ള എല്ലാ ആഘോഷങ്ങളിലും ഡിജെ പരിപാടികൾക്കടക്കം ക‍ർശന പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൂടാതെ ലഹരി പാ‍ർട്ടികൾക്ക് ക‍ർശന നിരോധനം ഏ‍ർപ്പെടുത്തിയിട്ടുണ്ട്. ലഹരിയുടെ ഉപയോഗം വർധിച്ചുവരുന്നതോടെ ഇത്തവണ പുതുവത്സരാഘോഷങ്ങൾക്ക് കനത്ത ജാ​ഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. ഹോട്ടലുകളിലും പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകള്‍ ഉറപ്പാക്കിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാ‍ർട്ടികൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പോലീസ് നിരീക്ഷണം ആരംഭിച്ചു. ലഹരി പാ‍ർട്ടികൾ നടത്തിയതായി കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പാർട്ടികൾ നടക്കുന്ന വേദികളിൽ മഫ്തി പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റ‍ർ ചെയ്യുന്നതിൽ വിട്ട് വീഴ്ചയുണ്ടാകില്ല. ജില്ല മുഴുവന്‍ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ അതിർത്തിക്കുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും റൂറൽ പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ഥാനാര്‍ഥികൾക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ രണ്ടാംഘട്ട...

ബിജെപി പിണറായിയെ ആക്രമിക്കുന്നില്ല എന്നതില്‍ അതിശയം തോന്നുന്നു ; രാഹുല്‍ ഗാന്ധി

0
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നര് രാജ്യത്തിന്റെ സമ്പത്ത് മുഴൂവന്‍ അദാനിക്ക്...

ആൻ ടെസ്സ സുരക്ഷിതയായി നാട്ടിലെത്തി ; ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ തൃശൂർ സ്വദേശിനിക്ക് മോചനം

0
നെടുമ്പാശ്ശേരി : ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ്...

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു : രേവന്ത് റെഡ്ഢി

0
ആറ്റിങ്ങൽ : മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന...