മദ്യം ഇനിയും പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ ; ചില്ല് കുപ്പികളാക്കാനുള്ള നി‌ര്‍ദ്ദേശം തല്‍ക്കാലം നടപ്പാക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിവറേജസ് ക‌ോര്‍പറേഷന്‍ ഇനിയും പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യം വില്‍ക്കും.എല്ലാ മദ്യക്കുപ്പികളും ചില്ല് കുപ്പികളാക്കാനുള്ള നി‌ര്‍ദ്ദേശം തല്‍ക്കാലം നടപ്പാക്കില്ല. മദ്യകമ്പനികളുടെ സമ്മര്‍ദ്ദം കാരണമാണ് തീരുമാനം. ചില്ലു കുപ്പികള്‍ക്ക് വില കൂടുമെന്നതും കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നതുമാണ് മദ്യകമ്പനികളുടെ പിന്നോട്ടുപോക്കിന് കാരണം.മദ്യം ചില്ല് കുപ്പികളില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് പിന്‍മാറുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് പ്ലാസ്റ്റിക്ക് കുപ്പിമാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ബദല്‍ മാര്‍ഗ്ഗം പരിഗണിക്കുകയാണ്.

പ്ലാസ്റ്റിക് നിരോധനം മുന്നില്‍ കണ്ടാണ് ഗ്ലാസ് കുപ്പികളിലേക്ക് മാറാന്‍ ബെവ്‌കോ നിര്‍ദ്ദേശിച്ചത്‌. പിന്മാറാന്‍ പലന്യായങ്ങളും ബെവ്കോ നിരത്തുന്നുണ്ടെങ്കിലും മദ്യകമ്ബനികള്‍ വഴങ്ങാത്തതാണ് പ്രധാന കാരണം. നിലവില്‍ 60 ശതമാനം മദ്യവും പ്ളാസ്റ്റിക് കുപ്പികളിലാണ്. 15 ശതമാനമാണ് ചില്ല് കുപ്പികളില്‍.ചില്ലുകുപ്പികള്‍ക്ക് വില കൂടുതലാണ്. ഫുള്‍ ബോട്ടില്‍ പ്ളാസ്റ്റിക് കുപ്പിക്ക് 10 – 12 രൂപ വരെയാണ്. ചില്ല് കുപ്പിക്ക് 19 – 25 വരെയാകും. വിലകുറഞ്ഞ ജനപ്രിയ മദ്യങ്ങള്‍ ചില്ല്കുപ്പിയില്‍ ആക്കിയാല്‍ മദ്യവില വീണ്ടും കൂട്ടേണ്ടി വരും.

ലോഡ് ഇറക്കുകയും കയറ്റുകയും ചെയ്യുമ്ബോള്‍ കുപ്പികള്‍ പൊട്ടിയുണ്ടാകുന്ന നഷ്ടമാണ് മറ്റൊരു കാരണം. പ്ളാസ്റ്റിക് കുപ്പികള്‍ പൊട്ടില്ല. ചില്ല് കുപ്പി നിര്‍മാണ ശാലയായിരുന്ന ആലപ്പുഴയിലെ എക്സല്‍ ഗ്ളാസ് ഫാക്റ്ററി പൂട്ടിയതിനാല്‍ കുപ്പികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കണം.പ്ളാസ്റ്റിക് കാലിക്കുപ്പികള്‍ നിശ്ചിത വിലയ്‌ക്ക് കുടുംബശ്രീ വഴി ശേഖരിച്ച്‌ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനാണ് ആലോചന. ബിയര്‍ കാനുകളും ശേഖരിച്ച്‌ പുനരുപയോഗിക്കാം. ഇത്തരം യൂണിറ്റുകള്‍ സംസ്ഥാനത്തുണ്ട്. പുനര്‍നിര്‍മിക്കുന്ന കുപ്പികള്‍ക്ക് ഗ്രേഡ് നിശ്ചയിക്കും. അടുത്ത മാസത്തോടെ പദ്ധതിക്ക് അന്തിമരൂപമാവും.

മദ്യകുപ്പിയെക്കുറിച്ചുള്ള കണക്കുകള്‍ അതീവ രസകരമാണ്. കൊവിഡിന് മുമ്പ്  പ്രതിവര്‍ഷം വിറ്റ കുപ്പികള്‍ 55 കോടിയാണ്. ഇതില്‍ 60 ശതമാനവും പ്ളാസ്റ്റിക് കുപ്പിയാണ്. 15 ശതമാനം മാത്രമാണ് ചില്ല് കുപ്പികള്‍. 24 ശതമാനം ചില്ല് കുപ്പിയും ബിയര്‍ കുപ്പിയാണ്. ഫുള്‍ ബോട്ടില്‍ പ്ളാസ്റ്റിക് കുപ്പിക്ക് 10 മുതല്‍ 12 രൂപവരെ വിലയുള്ളപ്പോള്‍ ചില്ല് കുപ്പിക്ക് 19 മുതല്‍ 25 രൂപ വരെ വിലവരും.പ്ളാസ്റ്റിക് കുപ്പികള്‍ നിറയ്ക്കുന്ന ഹാര്‍ഡ് ബോര്‍ഡ് പെട്ടിക്ക് 9 മുതല്‍ 12 രൂപ വരെ വിലയാണുള്ളതെങ്കില്‍ ചില്ല് കുപ്പികള്‍ നിറയ്ക്കുന്ന പെട്ടികള്‍ക്ക് 20 മുതല്‍ 30രൂപ വരെ വിലയുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...