വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ് ; ഇന്നലെ മാത്രം ഉപയോഗിച്ചത് 5,802 മെഗാവാട്ട് വൈദ്യുതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ. വേനൽചൂട് കനക്കുന്നതിനിടയിൽ ഇന്നലെയാണ് റെക്കോർഡുകൾ തിരുത്തിയുള്ള വൈദ്യുതി ഉപയോഗം ഉണ്ടായത്. ഇന്നലെ മാത്രം 5,802 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. 2024 മെയ് 2ഇന് 5,797 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. എന്നാൽ വമ്പിച്ച വൈദ്യുതി ഉപയോഗം ഉണ്ടായിരുന്നിട്ടും വൈദ്യുതി വിതരണത്തിൽ ഒരു നിമിഷം പോലും മുടക്കം സംഭവിക്കില്ലെന്നു ഉറപ്പു വരുത്താൻ കെ എസ് ഇ ബിയ്ക്ക് സാധിച്ചു.

വൈദ്യുതി ഉപഭോഗം വർധിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...