ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത് ; ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴിൽ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കേരളത്തിൽ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാർഷികേതര വിഭാഗത്തിലെ പുരുഷന്മാർ) 2020 – 21 വർഷത്തിൽ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലത്തിൽ ഇത് 315.3 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുൻനിര കാർഷികോൽപാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപ മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ ലേബർ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങൾ.

വികസനത്തിന്റേയും വ്യവസായവൽക്കരണത്തിന്റെയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തിൽ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തർപ്രദേശിൽ 286.8 രൂപയും ബിഹാറിൽ ശരാശരി 289.3 രൂപയും ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വേതനത്തിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരിൽ 483 രൂപയും തമിഴ്നാട്ടിൽ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികൾക്ക് ശരാശരി പ്രതിദിനം കിട്ടുന്നത്. തിരഞ്ഞെടുത്ത 20 സംസ്ഥാനങ്ങളിൽ 15 സംസ്ഥാനങ്ങളിലും ഗ്രാമീണ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാളും പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രാമീണ കാർഷിക വിഭാഗത്തിലും തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിൽ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കർഷകതൊഴിലാളികൾക്ക് കേരളത്തിൽ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ജമ്മുകശ്മീരിൽ 501.1 രൂപയും തമിഴ്നാട്ടിൽ 432.2 രൂപയും ലഭിക്കുന്നു. ദേശീയ ശരാശരി 309.9 രൂപയാണ്. ഗുജറാത്തിൽ ഗ്രാമീണ കർഷകതൊഴിലാളികൾക്ക് 213.1 രൂപയും മഹാരാഷ്ട്രയിൽ 267.7 രൂപയുമാണ് 2020 – 21 വർഷത്തിൽ പ്രതിദിനം ലഭിച്ചതെന്ന് റിസർവ് ബാങ്ക് കണക്കുകൾ പറയുന്നു. പഞ്ചാബിൽ കർഷക തൊഴിലാളികൾക്ക് 357 രൂപയും ഹരിയാണയിൽ 384.8 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിർമാണ മേഖലയിലും ഗ്രാമീണ തൊഴിലാളികൾക്ക് കിട്ടുന്ന വേതനത്തിൽ കേരളത്തെ മറികടക്കാൻ ആരുമില്ല. 829.7 രൂപ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് കേരളത്തിൽ ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്നാട്ടിൽ 468.3 രൂപയും മഹാരാഷ്ട്രയിൽ 347.9 രൂപയുമാണ് നിർമാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...