ടെക് പ്രതിഭകളെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍; ലക്ഷ്യം 100 കോഡര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഗോളതലത്തിൽ മികച്ച ഉൽപന്നങ്ങൾ നിർമിക്കാൻ പ്രാപ്തരായ പ്രോഗ്രാമർമാരെയും ഡിസൈനർമാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉൽപന്നങ്ങളുടെ രൂപകൽപന, നിർമാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്റെ ഊർജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ലക്ഷ്യമെന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അറിയിച്ചു. കണ്ടെത്തുന്ന പ്രതിഭകളെ സ്റ്റാർട്ടപ്പ് മിഷന്റെ ബിൽഡ് ഇറ്റ് ബിഗ് പദ്ധതിയുടെ ഭാഗമാക്കും.

ജിടെക്കിന്റെ ടാലന്റ് ബിൽഡിങ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ അഞ്ചാം പതിപ്പിന്റെ ഭാഗമായി 45 ദിവസത്തെ കോഡിങ് ചാലഞ്ച് സംഘടിപ്പിക്കും. ആഗോള വിപണിയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന സാങ്കേതിക ഉൽപന്നങ്ങൾ നിർമിക്കാൻ കഴിവുള്ള 100 കോഡർമാരെ കോവളത്തിനടുത്തുള്ള ചൊവ്വരയിലെ സോമതീരം ബീച്ചിൽ നവംബർ 16 മുതൽ 18 വരെ നടക്കുന്ന നടക്കുന്ന ഹഡിൽ ഗ്ലോബൽ പരിപാടിയിൽ അനുമോദിക്കും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും പ്രായഭേദമന്യേ ഇതിനായി പങ്കെടുക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...