സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 35,840 രൂപയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 4480 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വർധന 640 രൂപയാണ്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1,790.49 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിസവം താഴ്ന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനയുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....