വിജിലൻസിൽ നിയമനങ്ങളിലുൾപ്പെടെ മാറ്റം : കുറ്റപത്രം 6 മാസത്തിനകം ; ഉദ്യോഗസ്ഥർക്ക് യൂണിഫോം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേസ് അന്വേഷണത്തിലും ഉദ്യോഗസ്ഥ നിയമനങ്ങളിലുമടക്കം സംസ്ഥാനത്തെ വിജിലൻസ് വകുപ്പ് അടിമുടി മാറ്റംവരുത്തുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കൈക്കൂലി കേസുകളിൽ ഇനി 6 മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം. നിലവിൽ ഒരു വർഷമാണ് സമയപരിധി. കേസ് അന്വേഷണത്തിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ കേന്ദ്ര സേനകളുടെ മാതൃകയിൽ പ്രത്യേക ജാക്കറ്റ് യൂണിഫോമായി ധരിക്കണം. സംസ്ഥാനത്ത് 24 വർഷത്തിനുശേഷം പരിഷ്കരിക്കുന്ന വിജിലൻസ് മാന്വലിലാണ് പുതിയ മാറ്റങ്ങൾ നിർദേശിക്കുന്നത്. മാന്വൽ ഇന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. ഡിജിപി മനോജ് ഏബ്രഹാം ഡയറക്ടറായി ചുമതലയേറ്റ ശേഷമാണു വിജിലൻസ് പരിഷ്കരണ നടപടി ആരംഭിച്ചത്.

അനധികൃത സ്വത്തുസമ്പാദനം കണ്ടെത്താൻ സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങളടങ്ങിയ ‘സ്പാർക്’ പോർട്ടലിലും ഭൂമി ഇടപാടുകൾ നടക്കുന്ന റജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലും വിജിലൻസ് ഇനി നേരിട്ട് പരിശോധന നടത്തും. ഇതിന് സഹായിക്കുന്ന ഓൺലൈൻ സംവിധാനം സജ്ജീകരിക്കും. വിജിലൻസിൽ പരാതി നൽകാനും അതിന്റെ പുരോഗതി അറിയാനും പൊതുജനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയെന്നും മാന്വലിൽ പറയുന്നു. വിജിലൻസിനു ലഭിക്കുന്ന പരാതികളിൽ 3 മാസത്തിനകം പ്രാഥമിക അന്വേഷണവും 6 മാസത്തിനകം കേസ് അന്വേഷണവും പൂർത്തിയാക്കണമെന്നാണു പുതിയ നിർദേശം. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരായ തുടരന്വേഷണത്തിനു സർക്കാരിന്റെ അനുമതി തേടണമെന്ന വ്യവസ്ഥയിലും വിജിലൻസിന് ഇളവുണ്ടാകും.

പോലീസ് സേനയിൽനിന്ന് വിജിലൻസ് വിഭാഗത്തിലേക്കു ഡപ്യൂട്ടേഷനിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെയാകും ഇനിമുതൽ തിരഞ്ഞെടുക്കുക. സിപിഒ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവരുടെ ഡപ്യൂട്ടേഷൻ കാലാവധി 5 വർഷമായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഡപ്യൂട്ടേഷന് കാലാവധിയുണ്ടായിരുന്നില്ല. വകുപ്പിലെ അഴിമതി തടയുന്നതിനാണു പുതിയ നിർദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...