Tuesday, November 28, 2023 5:55 am

എസ്‌എഫ്‌ഐ നേതാവിന് ചട്ടവിരുദ്ധ നിയമനം നല്‍കാനുള്ള റപ്രസന്‍റെഷനില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച അധ്യാപികയ്ക്ക് വകുപ്പ് മേധാവിയുടെ വക ഭരണിപ്പാട്ട്‌

തൃശൂര്‍ : രണ്ടാം റാങ്കുകാരനായ മുന്‍ എസ്‌എഫ്‌ഐ നേതാവിന് ചട്ടവിരുദ്ധമായി നിയമനം നല്‍കാനുള്ള റപ്രസന്‍റെഷനില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച അധ്യാപികയോട്‌ പരസ്യമായി ആക്രോശിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്ത കേരളവര്‍മ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുമേധാവിക്കെതിരെ പരാതി. ‘വായിലെ നാവ് അകത്ത് ഇടെടീ…’ എന്നു പരസ്യമായി പലവട്ടം ആക്രോശിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തെന്നാണ് പരാതി. വകുപ്പുമേധാവിക്കെതിരെ ഡോ. ജ്യുവല്‍ ജോണ്‍ ആലപ്പാട്ട് നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്‌.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല ആംഗ്യം കാട്ടിയതിനും അധ്യാപികയുടെ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23നു വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു. കേസ് കോടതിയിലാണ്. ആദ്യ റാങ്കുകാരി ജോലിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചതോടെ രണ്ടാം റാങ്കുകാരനായ ഇടതു നേതാവിന് വേണ്ടി ഉടന്‍ നിയമനം ആവശ്യപ്പെട്ടാണു വകുപ്പു മേധാവി റപ്രസന്റേഷന്‍ തയാറാക്കിയത്.

നിന്നേക്കാള്‍ സീനിയറാണെന്നും ജൂനിയറായ നീ ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതിയെന്നും ധിക്കാരം എന്നോടു വേണ്ടെന്നും മേധാവി ഭീഷണി മുഴക്കിയതായി പരാതിയിലുണ്ട്. ഒപ്പിടാന്‍ സാധിക്കില്ലെന്നു തീര്‍ത്തു പറഞ്ഞതോടെ അശ്ലീല ആംഗ്യം കാട്ടിയെന്നാണു കേസ്. മുന്‍പും ഇത്തരം അശ്ലീല പ്രയോഗങ്ങള്‍ ഉണ്ടായതായും പരാതിയിലുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗസ്സ വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി

0
ദോഹ: ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി മധ്യസ്ഥ...

വ്യാജ ചികിത്സ നടത്തിയിരുന്ന മൂന്ന് ബംഗാൾ സ്വദേശികളും മലയാളിയും അറസ്റ്റിൽ

0
തൃശൂർ: ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധനയിൽ വ്യാജ ചികിത്സ നടത്തിയിരുന്ന...

കളമശ്ശേരി ഭീകരാക്രമണം: പോലീസ് സീൽ ചെയ്ത ഹാൾ ഇനിയും വിട്ടുനൽകിയില്ല

0
കൊച്ചി: ആറുപേർ കൊല്ലപ്പെട്ട കള​മശ്ശേരി ഭീകരാക്രമണം നടന്ന സംറ കൺവെൻഷൻ സെന്‍റർ...

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു

0
മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന...