തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ​ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ​ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ജയിലിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖിനെതിരായ കേസിന്റെ നടപടിക്കായി കോടതിയിലേക്ക് പോകവേയാണ് ഭോലാനാഥ് ഘോഷും കുടുംബവും സഞ്ചരിച്ച കാർ നോർത്ത് 24 പർ​ഗാനസിൽ ടിപ്പറുമായി കൂട്ടിയിടിച്ചത്. ​

ഗുരുതര പരിക്കേറ്റ ഘോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മകനും ഡ്രൈവറും അപകടത്തിൽ മരിച്ചു. ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടം ആസൂത്രിതമാണെന്നും ഭോലാനാഥ് ഘോഷിന് ഷാജഹാന് ഷെയ്ഖിന്റെ ആളുകളിൽ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ബം​ഗാൾ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതാണ് പശ്ചിമബം​ഗാളിലെ അവസ്ഥയെന്നും ജയിലിലിരുന്നും എതിരാളികളെ വകവരുത്തുകയാണ് ക്രിമിനലുകളെന്നും ബിജെപി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....