അപൂര്‍വനേട്ടത്തിന്റെ പൊന്‍തിളക്കത്തില്‍ പത്തനംതിട്ട ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പോലീസ് ജീവിതത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ ഐപിഎസിന്. കേരളാ പോലീസിലെ അന്വേഷണ മികവേറിയ പോലീസ് ഉദ്യോഗസ്ഥരുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ ഏറ്റവും ആദ്യം എണ്ണപ്പെടുന്ന പേരുകളില്‍ ഒന്നാണ് കെ.ജി. സൈമണിന്റേത്.

ബാഡ്ജ് ഓഫ് ഓണര്‍, സ്തുത്യര്‍ഹ സേവനപുരസ്‌കാരങ്ങള്‍, പ്രശംസാ പത്രങ്ങള്‍ ക്യാഷ് അവാര്‍ഡുകള്‍ തുടങ്ങി 200ല്‍ പരം ബഹുമതികള്‍ സ്വന്തമാക്കിയതിന്റെ പ്രഫഷണല്‍ മികവുമായി കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ജില്ലയിലെ പോലീസിനെ നയിക്കാനെത്തിയ കെ.ജി. സൈമണ്‍ ഇപ്പോള്‍ ഇരട്ടനേട്ടങ്ങളുടെ പൊന്‍തിളക്കത്തിലാണ്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡുമെന്ന ഇരട്ടനേട്ടങ്ങള്‍ ഒരേസമയം കരസ്ഥമാക്കി കേരളാ പോലീസില്‍ അപൂര്‍വത സൃഷ്ടിക്കുകയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.

ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധനം, 19 വര്‍ഷങ്ങള്‍ക്കുശേഷം കൊലപാതകമായിരുന്നെന്നു കണ്ടെത്തിയതിനാണ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അവാര്‍ഡ് ലഭിച്ചത്. 18 ദിവസം തുടര്‍ച്ചയായി പാറമടയിലെ കുളം തോണ്ടി പരിശോധിച്ച പോലീസ് കാണാതായ ആളുടെ തലയോട്ടി കണ്ടെത്തി. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഇരു അവാര്‍ഡുകളും സംസ്ഥാന പോലീസ് ആസ്ഥാനത്തു വച്ച് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വിതരണം ചെയ്തു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഓഫീസര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള അവാര്‍ഡും ലഭിക്കുന്നത്. ഈ അപൂര്‍വനേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നും ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുമായും സന്തോഷം പങ്കുവയ്ക്കുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. മികച്ച കുറ്റാന്വേഷകനും തികഞ്ഞ പ്രൊഫഷണലുമായ കെ.ജി. സൈമണിനു കീഴില്‍ ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...