രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് നടപടിയിൽ ആഞ്ഞടിച്ച് കെജിഎംസിടിഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് നടപടിയിൽ ആഞ്ഞടിച്ച് കെജിഎംസിടിഎ. ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നും ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ലെന്നും സംഘടന പറഞ്ഞു. അന്വേഷണം പൂർത്തിയാകും മുൻപുള്ള സസ്പെൻഷൻ അംഗീകരിക്കാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.

ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന് പത്ത് വർഷമായി പറയുന്നു. ആശുപത്രികൾ ജോലി ചെയ്യുന്നത് മന്ത്രി അല്ല, ഡോക്ടർമാരാണ്. ആശുപത്രികളിലെ കുറവ് അറിയുന്നത് ഞങ്ങൾക്കാണെന്നും എല്ലാ സൗകര്യവും ഉണ്ടെന്ന് ആണോ കരുതുന്നതെന്നും ഇവർ ചോദിച്ചു. ആരോഗ്യമന്ത്രി സംവാദത്തിന് തയാറാണോയെന്നും ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാം എന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയം ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...