ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ല ; മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി കേരള സമൂഹത്തിൽ വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കിയെന്നും മന്ത്രി പ്രതികരിച്ചു. സർക്കാരിന് വിശ്വാസികളും അല്ലാത്തവരെയും ആവശ്യമുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും അടിച്ചേൽപ്പിക്കണം എന്ന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതു സമൂഹത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും അഭിപ്രായത്തിലേക്ക് എത്താൻ കൂട്ടായ ചർച്ച നടത്തുമെന്ന് നിയമമന്ത്രി തന്നെ പറഞ്ഞുവെന്നും സജി ചെറിയാൻ. ശബരിമല കേസിലെ വിധി വന്നപ്പോൾ എതിർത്തവരെല്ലാം അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു. ഇതോടെ യുഡിഎഫ് അങ്കലാപ്പിലായി. അവസാനം പോറ്റിയെ കൊണ്ടുവന്നു കള്ളത്തരം പറയിച്ചു. അവസാനം ആപ്പിൽ വീണു. പോറ്റി തന്നെ അകത്ത് പോയി. എൻഎസ്എസിനും എസ്എൻഡിപിക്കും തങ്ങളോട് സ്നേഹം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രേംകുമാറിന് ചില തെറ്റിദ്ധാരണകളുണ്ടായെന്ന് സജി ചെറിയാൻ. അദ്ദേഹം കോൺ​ഗ്രസിന്റെ ഭാ​ഗമാവുമെന്ന് കരുതുന്നില്ല. അദ്ദേഹം അത്രയും തരംതാഴാൻ സാധ്യതയില്ല. കോൺ​ഗ്രസിലേക്ക് പോകാൻ ആ​ഗ്രഹമുണ്ടെങ്കിൽ അതിന് ആയുധമായി ഇത് ഉപയോ​ഗിക്കരുടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മതേതരത്തിന്റെ ഈറ്റില്ലമാണെന്നും ലീ​ഗിനോട് തനിക്ക് പഴയ സ്നേഹം ഇല്ലായെന്നേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...