ആർഎസ്എസ് നിരോധിക്കണമെന്ന് ഖാർഗെ ; അമിത് ഷായുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആർ.എസ്.എസ് നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം തള്ളി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ആർ.എസ്.എസ്. രാജ്യത്തിന് രണ്ട് ജനപ്രിയ പ്രധാനമന്ത്രിമാരെ നൽകിയ സംഘടനയാണ് ആർഎസ്എസ് എന്നും നിരോധനത്തിന് ഒരു കാരണം പോലും ഗാർഗെ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസ്. ശതാബ്ദി വർഷം ആഘോഷിക്കുകയാണ്. എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകളെ രാജ്യം മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ച ഒരു സംഘടനയാണ് ആർ.എസ്.എസ് എന്ന് അമിത് ഷാ പറഞ്ഞു. ആർ.എസ്.എസ്.സിൽ പ്രവർത്തിച്ച് വന്ന നരേന്ദ്ര മോദിയും അടൽബിഹാരി വാജ്പേയും രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി. അവരിരുവരും രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഉൾപ്പെടുന്നവരാണ്.

ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയാണ് ആർ എസ് എസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അവരുടെ കേഡർമാർ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ്”. രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിലും ആർ.എസ്.എസ്സിന്റെ സംഭാവന വളരെ വലുതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉദ്ദേശ്യം മനസ്സിലാകുന്നുണ്ട്. പക്ഷേ അത് ഒരിക്കലും നടപ്പിലാകില്ലെന്നും അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...