കിടങ്ങൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

പാല : കിടങ്ങൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കിടങ്ങൂര്‍ ചിറപ്പുറത്ത് പള്ളിയമ്പില്‍ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമവും നടന്നിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പള്ളിയമ്പില്‍ ജോബിയുടെ വീട്ടില്‍ നിന്നും ഏഴ് പവന്‍റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ നേരം ഊരി വെച്ച ആറ് പവന്‍റെ മാലയും ഒരു മോതിരവുമാണ് മോഷണം പോയത്.

ജോബിയും മകനും കിടന്നുറങ്ങിയ മുറിയിലായിരുന്നു മോഷണം നടന്നത്. കാല്‍ പെരുമാറ്റം കേട്ട് ഉണര്‍ന്ന ജോബി വീട്ടില്‍ നിന്നും ആരോ പുറത്തേക്ക് പോകുന്നത് കണ്ട് ബന്ധുവിനെ വിവരം അറിയിച്ചു. സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം നടന്നതായി കണ്ടെത്തി. ജോസ് ഇടാട്ട്, നെടു മറ്റത്തില്‍ പൊന്നൂസ്, ടോണി എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ജോബി കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...