വൃക്കതകരാർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

വൃക്കകൾ തകരാറിവാവുകയും ആവശ്യമായത്ര രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സികെഡി. രക്തത്തിൽ നിന്നുള്ള അധിക ദ്രാവകവും മാലിന്യങ്ങളും ശരീരത്തിൽ നിലനിൽക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വൃക്കരോഗത്തിന്റെ തുടക്കത്തിൽ തന്നെ ചിലർക്ക് ലക്ഷണങ്ങൾ പ്രകടമാകാം. വൃക്കരോ​ഗം ചില ജീവിതശൈലി മാറ്റങ്ങൾ വഴി നിയന്ത്രിക്കാനാകും. അതിനു ശ്രദ്ധ ചെലുത്തേണ്ടത് വൃക്കരോഗവുമായി ബന്ധപ്പെട്ട് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലാണ്. വൃക്കരോഗികളിൽ കണ്ടു വരുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ഒന്ന്…
വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തിൽ പല ഇടങ്ങളിലായി അടിയാൻ തുടങ്ങും. കൈകൾ, കാലുകൾ, സന്ധികൾ, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വെയ്ക്കാൻ തുടങ്ങും.
—————-
രണ്ട്…
അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ മാലിന്യം പുറന്തള്ളാൻ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തിൽ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.
————–
മൂന്ന്…
പുറത്തും അടിവയറിന് ഭാ​ഗത്തുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറിൽ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.

നാല്…
വൃക്കതരാർ ഉണ്ടെങ്കിൽ എപ്പോഴും തണുപ്പ് അനുഭവപ്പെടാം. എപ്പോഴും തണുപ്പും ഒപ്പം തലചുറ്റലും തളർച്ചയും തോന്നിയാൽ ഉടനെ തന്നെ ഡോക്ടറെ കാണുക.
—————–
അഞ്ച്…
മൂത്രത്തിൽ പത കാണുന്നതാണ് മറ്റൊരു ലക്ഷണം. മൂത്രത്തിൽ അമിതമായ കുമിളകൾ അല്ലെങ്കിൽ പത കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് നടപടി : ആലപ്പുഴയിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

0
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം...