പുനലൂർ – മൂവാറ്റുപുഴ പാതനിർമ്മാണം : ഭീതി ഒഴിയാതെ ശില്പി രാജഗോപാലും കുടുംബവും

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വീടിന് ഭീഷണിയായ രീതിയിൽ മണ്ണ് എടുത്ത് മാറ്റിയതായി പരാതി. സംഭവത്തിൽ കുടുംബം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി. പ്രമാടം വില്ലേജിൽ അഞ്ചാം വാർഡ് ഇളകൊള്ളൂർ ശ്രീ നാരായണ സദനത്തിൽ ശില്പിയായ രാജഗോപാലും കുടുംബവും ആണ് കളക്ടർക്ക് പരാതി നൽകിയത്. റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആകെയുണ്ടായിരുന്ന നാല് സെന്റ് വസ്തുവിൽ രണ്ട് സെന്റ് ഇവർ വിട്ടു നൽകിയിരുന്നു. നിർമ്മാണത്തിന്റെ ആദ്യ സമയത്ത് വീടിന് ആകെയുണ്ടായിരുന്ന മുൻഭാഗത്തെ കോൺക്രീറ്റ് തൂൺ ഇളക്കി മാറ്റാതെ വീട് സംരക്ഷിച്ചാണ് റോഡ് നിർമ്മാണം നടന്നിരുന്നത്.

എന്നാൽ പിന്നീട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പന്ത്രണ്ട് അടിയോളം വീടിന് മുന്നിൽ നിന്ന് മണ്ണെടുത്ത് മാറ്റിയിരുന്നു. ഇതോടെ വീട് കൂടുതൽ അപകട ഭീഷണിയിൽ ആയിരിക്കുകയാണ്. മാത്രമല്ല വീട്ടിലേക്ക് കടക്കുവാൻ ഇപ്പോൾ വഴിയുമില്ല. വീടിന് മുൻ ഭാഗത്തെ പാറ ഇളക്കി മാറ്റിയതും വീടിന്റെ ബലക്ഷയം വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വീടിനോട് ചേർന്ന ഭാഗത്തെ മണ്ണ് എടുത്ത് മാറ്റിയതിനാൽ വീടിന്റെ തൂണുകളും അപകടവസ്ഥയിലാണ്. ഇത് വീട് തകർന്ന് വീഴുന്നതിന് കാരണമാകുമെന്നും വീട്ടുകാർ പരാതിയിൽ പറയുന്നു. 55 വർഷമായി ശില്പ നിർമ്മാണ രംഗത്തുള്ള രാജാഗോപാലും കുടുംബവും 31 വർഷമായി ഇവിടെ താമസിക്കുന്നു. വിഷയത്തിൽ നീതി തേടി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....