ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ.കെ.ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേതൃത്വം തീരുമാനിച്ചാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. പാർട്ടി എന്തെങ്കിലും മാനദണ്ഡങ്ങൾ കൊണ്ടുവരുമോയെന്നതിനെ ആശ്രയിച്ചിരിക്കും മത്സരകാര്യം. ശൈലജ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുണ്ട്. മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലോ അതോ വടകരയിലോ എന്ന ചോദ്യവും ഉയരുന്നു. ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങൾ, ജനപ്രീതി, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ വോട്ടർമാർക്കിടയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളാണ് ശൈലജയെ മത്സരിപ്പിച്ചേക്കുമെന്ന തോന്നലുണ്ടാക്കുന്നത്.

വടകരയിൽ വേരോട്ടമുണ്ടാക്കിയ കെ.മുരളീധരനെയും കണ്ണൂരിൽ ആധിപത്യമുണ്ടാക്കിയ കെ.സുധാകരനെയും തോൽപിച്ച് യുഡിഎഫിൽനിന്നു മണ്ഡലം പിടിക്കണമെങ്കിൽ അതിനൊത്ത ആളുകളെ ഇറക്കണമെന്ന ചിന്തയിലാണു സിപിഎം നേതൃത്വം. അതേസമയം, എംഎൽഎയാണ് എന്നതാണ് ശൈലജ മത്സരിച്ചേക്കില്ലെന്നതിനു നിരത്തുന്ന ന്യായങ്ങളിലൊന്ന്. ശൈലജയെ മത്സരരംഗത്ത് ഇറക്കുന്നതിനോട് പാർട്ടിയിൽ എതിരഭിപ്രായം ഉയരുമോയെന്നു സംശയിക്കുന്നവരുമുണ്ടെന്നും അവർ വ്യക്തമാക്കി.c

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...