തമിഴ് മണ്ണിൽ വിജയക്കൊടി പാറിച്ച വിജയ്‍ക്ക് ക്രിക്കറ്റ് ലോകത്തുനിന്നും അഭിനന്ദനം ; തമിഴക വെട്രി കഴകത്തെ പ്രശംസിച്ച് വരുൺ ചക്രവർത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ) ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തി. പരമ്പരാഗത ദ്രാവിഡ പാർട്ടികളെ അപ്രസക്തമാക്കി 108 സീറ്റുകൾ നേടിയാണ് ടിവികെ ചരിത്ര മുന്നേറ്റം നടത്തിയത്. തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ വിജയ്‌ക്കൊപ്പം നിൽക്കുന്ന പഴയ ചിത്രം പങ്കുവെച്ചാണ് വരുൺ ചക്രവർത്തി തന്റെ സന്തോഷം അറിയിച്ചത്. “അണ്ണാ” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. താൻ വിജയ്‍യുടെയും രജനികാന്തിന്റെയും കടുത്ത ആരാധകനാണെന്ന് വരുൺ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

രാഷ്ട്രീയത്തിൽ വിജയ് തരംഗമാകുമ്പോൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ വരുൺ ചക്രവർത്തിയും മികച്ച ഫോമിലാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തിൽ വരുൺ നിർണ്ണായക പങ്കുവഹിച്ചു. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ താരം ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരവും സ്വന്തമാക്കി. സീസണിന്റെ തുടക്കത്തിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ച വരുൺ ഇപ്പോൾ ഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന താരം, പിന്നീട് കളിച്ച നാല് മത്സരങ്ങളിൽ നിന്നായി 10 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. കെകെആറിന്റെ ബൗളിംഗ് നിരയിലെ കരുത്തായി താരം വീണ്ടും മാറുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...