സീറ്റെണ്ണം മൂന്നിരട്ടിയാക്കി വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സീറ്റെണ്ണം മൂന്നിരട്ടിയാക്കി വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി. എഫ്സിആർഎ വിവാദം തിരിച്ചടിച്ചെന്നും ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമായെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരീക്ഷണം വിജയിച്ചില്ലെങ്കിലും ട്വന്‍റി 20യുമായുളള സഖ്യം തുടരാനാണ് തീരുമാനം. പൂജ്യത്തിൽ നിന്ന് മൂന്നിലേക്ക് എത്തിനിൽക്കുകയാണ് ബിജെപി അം​ഗങ്ങൾ. നിയമസഭയിൽ സംസ്ഥാന അധ്യക്ഷനുമുൾപ്പെടെ ബിജെപിക്ക് മൂന്നംഗങ്ങളായി.

ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു. നിയുക്ത എംഎൽഎമാർക്ക് മാരാർജിഭവനിൽ സ്വീകരണം നൽകി. എന്നാൽ പൂട്ടിപ്പോയ അക്കൗണ്ട് തുറന്നെങ്കിലും തൃപ്തരല്ല ബിജെപി. പാർട്ടിക്കും മുന്നണിക്കും വോട്ട് വിഹിതം കൂട്ടാനായില്ല. എ ക്ലാസ് മണ്ഡലങ്ങളിൽ പോലും പ്രകടനം മെച്ചപ്പെട്ടില്ല. സിപിഎമ്മിനോടുളള എതിർപ്പ് വോട്ടായതും ന്യൂനപക്ഷ ഏകീകരണവും യുഡിഎഫിന് ഗുണമായെന്നാണ് ബിജെപി വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കാലത്തെ എഫ്സിആർഎ ബിൽ വിവാദം ദോഷം ചെയ്തെന്ന് സമ്മതിക്കുകയാണ് സംസ്ഥാന അധ്യക്ഷൻ. വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...