Monday, April 28, 2025 7:13 am

അറിയാം പച്ചമാങ്ങയുടെ ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

വൈറ്റമിന്‍-സി, വൈറ്റമിൻ-എ, വൈറ്റമിൻ ബി-6, വൈറ്റമിൻ- കെ, മഗ്നീഷ്യം, കാത്സ്യം, അയേണ്‍, ഫൈബര്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പച്ചമാങ്ങ. ഇവയെല്ലാം തന്നെ ശരീരത്തില്‍ വിവിധ ധര്‍മ്മങ്ങള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള ഘടകങ്ങളാണ്. പച്ചമാങ്ങയിലടങ്ങിയിരിക്കുന്ന ‘മാംഗിഫെറിൻ’ എന്നറിയപ്പെടുന്ന ആന്‍റി ഓക്സിഡന്‍റ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്സ്, ഫാറ്റി ആസിഡ് എന്നിവയെല്ലാം ‘ബാലൻസ്’ ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോഗ്യത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

ഇതിന് പുറമെ പച്ചമാങ്ങയിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയും ഹൃദയാരോഗ്യത്തെ ഉറപ്പിക്കാൻ സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണിത്. അതിനാല്‍ തന്നെ കുടല്‍ ആരോഗ്യത്തിന് മികച്ചതാണ് പച്ചമാങ്ങ. നല്ല ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതേറെ മികച്ചതാണ്. നല്ല ശോധനയ്ക്ക് ഏറെ ഗുണകരമാണിത്. നാരുകളും ദഹനവും മെച്ചപ്പെടുത്തുന്നതിനാല്‍ തടി കുറയ്ക്കാന്‍ പച്ചമാങ്ങ  നല്ലതാണ്.

ഇതിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവ ഹോര്‍മോണ്‍ സന്തുലിതാസ്ഥയ്ക്ക് ഏറെ സഹായിക്കുന്നു. പച്ചമാങ്ങ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു. പഴുത്ത മാങ്ങ പ്രമേഹത്തിന് അത്ര ആരോഗ്യമരമല്ലെങ്കില്‍ പച്ചമാങ്ങ പ്രമേഹം കുറയ്ക്കുന്നതിന് നല്ലതാണ്. ഇതിലൂടെ ഹൃദയാരോഗ്യത്തെയും സ്വാധീനിയ്ക്കുന്നു. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രണ വിധേയമാക്കുന്നു.

ഡീടോക്‌സിഫിക്കേഷന്‍ ഗുണമുള്ള ഒന്നാണ് പച്ചമാങ്ങ. ശരീരത്തിലെ വിഷാംശം, അനാവശ്യ വസ്തുക്കള്‍ എന്നിവ പുറന്തള്ളുന്ന ഒന്ന്. ഇത് ശരീരത്തിനും ചര്‍മത്തിനും ഒരു പോലെ ഗുണകരവുമാണ്. ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഡീടോക്‌സിഫിക്കേഷന്‍ എന്നത് ഏറെ ഗുണകരമാണ്.  പിത്തരസത്തിന്‍റെ  ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതും ലിവറിന് ഗുണകരമാണ്.

ശരീരത്തിലെ ഡീഹൈഡ്രേഷന്‍ തടയാനും ഗുണകരമായ ഒന്നാണ് പച്ചമാങ്ങ. ഇത് പല്ലിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്. മോശം ബാക്ടീരികളെ നീക്കാന്‍ ഇത് സഹായിക്കുന്നു. ശ്വാസത്തിന്‍റെ  ദുര്‍ഗന്ധം നീക്കാനും മോണയിലെ രക്തസ്രാവം തടയാനുമെല്ലാം ഇതേറെ നല്ലതാണ്. പല്ലില്‍ ദ്വാരം വീഴുന്നത് തടയാനും ഇത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവയെ തടയാന്‍ പച്ചമാങ്ങ നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ മ​ല​യാ​ളി സം​ഘം

0
നെ​ടു​മ്പാ​ശ്ശേ​രി : മ​ലേ​ഷ്യ, താ​യ്​​ല​ൻ​ഡ്​​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് ഗ​ൾ​ഫി​ലേ​ക്ക്...

സി​ൽ​വ​ർ ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

0
തി​രു​വ​ന​ന്ത​പു​രം : ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​മാ​യു​ള്ള അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ളും അ​ല​സി​​യ​തോ​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി ​പ്ര​ഖ്യാ​പി​ച്ച...

പഹൽഗാം ഭീകരാക്രമണം ; ദൃക് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ എന്‍ഐഎ

0
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിലെ ദൃക് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ എന്‍ഐഎ. സംഭവസ്ഥലത്ത്...

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്

0
ദില്ലി : പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ...