കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ; ചരിത്രത്തിൽ ആദ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കോർപറേഷന്‍റെ ചരിത്രത്തിൽ ആദ്യമായി ബിജെപിക്കു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം.അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്താണു നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ . ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമതിയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു. 4 വോട്ടു നേടിയ പ്രിയ പ്രശാന്ത് വിജയിച്ചു. കൗൺസിലിൽ‌ 5 അംഗങ്ങൾ മാത്രമാണു ബിജെപിക്കുള്ളത്. അതേസമയം 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല. സമീപകാലത്ത് ആദ്യമായാണു കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി നേതൃത്വവുമില്ലാത്തത്.

മരാമത്ത് സ്ഥിരം സമിതിയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ആർഎസ്പിയിലെ സുനിത ഡിക്സനാണ് അധ്യക്ഷ. അടുത്ത വർഷം മാർച്ചിൽ സുനിത ഡിക്സൺ കോൺഗ്രസിലെ വി.കെ. മിനിമോൾക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണു ധാരണ. മറ്റു സ്ഥിരം സമിതി അധ്യക്ഷൻമാർ: പി.ആർ. റെനീഷ് (സിപിഎം– വികസനം), ഷീബ ലാൽ (ജെഡിഎസ്– ക്ഷേമകാര്യം), ടി.കെ. അഷ്റഫ് (സ്വത– ആരോഗ്യം), ജെ. സനിൽമോൻ (സ്വത– നഗരാസൂത്രണം), വി.എ. ശ്രീജിത്ത് (സിപിഎം– വിദ്യാഭ്യാസം, കായികം).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...