കൊച്ചി : വിമർശനങ്ങൾ ലാഭത്തിലൂടെ മറുപടി നൽകി ഷീ ലോഡ്ജിന്റെ ലാഭക്കണക്ക് നിരത്തുകയാണ് കൊച്ചി കോർപ്പറേഷൻ. ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ലഭിച്ചത് 51.60 ലക്ഷം രൂപയാണ്. നടത്തിപ്പ് ചെലവായത് വെറും 12.53 ലക്ഷം രൂപ മാത്രം. കഴിഞ്ഞ വനിതാദിനത്തിലാണ് കൊച്ചിയിലെത്തുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കാൻ ഷീ ലോഡ്ജ് ആരംഭിച്ചത്.
പുറത്തെ ഹോട്ടലുകളിൽ താമസിക്കാൻ കുറഞ്ഞത് 500 രൂപയെങ്കിലും വേണമെങ്കിൽ വെറും 100 രൂപയ്ക്കായിരുന്നു താമസസൗകര്യം.ലോഡ്ജ് നടത്തിപ്പ് നഗരസഭ ഏറ്റെടുക്കും മുമ്പ് ലഭിച്ചിരുന്നത് വെറും ഒന്നോ രണ്ടോ ലക്ഷം രൂപയാണ്.പിന്നീട് പേരണ്ടൂർ കനാലിനടുത്തുള്ള ചേരി നിവാസികളെ പാർപ്പിച്ചിരിക്കുകയായിരുന്നു. അതിനുശേഷം വർഷങ്ങളോളം പൂട്ടിക്കിടന്നു. ആ സ്ഥാനത്താണ് ഷീ ലോഡ്ജിന്റെ നേട്ടം. കുടുംബശ്രീയാണ് നടത്തിപ്പ്.





























