ലോഡ്ജിൽ എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ സംഘത്തെ പോലീസ് പിടികൂടി. യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരാണ് പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലായിരുന്നു സംഘത്തിന്റെ ലഹരിവിൽപന. പട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തിന്റെ പ്രവർത്തനം പുറത്തായത്.

പോലീസ് ലോഡ്ജിലെത്തുമ്പോൾ ശ്രീത്തുവും ശ്രീലക്ഷ്മിയും മുറിയിലുണ്ടായിരുന്നു. എംഡിഎംഎ വാങ്ങുന്നതിനായി തോമസ് പുറത്തുപോയിരിക്കുകയായിരുന്നു. മുറി പരിശോധിച്ചപ്പോൾ ലഹരിമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമിംഗ് ട്യൂബും എംഡിഎംഎ ചെറിയ അളവുകളിൽ വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന സിപ്പ്‌ലോക്ക് കവറുകളും കണ്ടെത്തി. തോമസ് തിരിച്ചെത്തുന്നതുവരെ പോലീസ് ലോഡ്ജിൽ കാത്തുനിന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം മുറിയിലെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 0.4353 ഗ്രാം എംഡിഎംഎ തോമസിന്റെ പക്കൽനിന്ന് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...