കൊച്ചി: കപ്പലിൽ ജോലി ചെയ്യുന്നതിനിടയിൽ എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെയാണ് (24) കാണാതായത്. സൗത്ത് ആഫ്രിക്കയിൽ നിന്ന് സിംഗപൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. മുംബൈയിലെ MOL കമ്പനിയിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു ഷിന്റോൺ. ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോണ്‍ സഹോദരനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ശേഷം ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന് കമ്പനിയില്‍ നിന്നും വിവരം ലഭിച്ചത്. ടാര്‍ കാരിയര്‍ ഷിപ്പിലായിരുന്നു ഷിന്റോണിന്റെ ജോലി. നാളെ ഷിന്റോണിന്റെ പിറന്നാള്‍ കൂടിയാണ്. ഷിന്റോണിനെ കണ്ടെത്താനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























