താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം കൊച്ചി രാജകുടുംബം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം കൊച്ചി രാജകുടുംബം അവസാനിപ്പിച്ചു. രാജകുടുംബാംഗമായ തന്‍റെ ഭാര്യയെയും മക്കളെയും കഴിഞ്ഞദിവസം നിര്യാതയായ അമ്മയുടെ മരണാനന്തരകര്‍മ്മങ്ങളില്‍ വിലക്കിയെന്ന കളിക്കോട്ട സ്റ്റാച്യു റോഡിലെ പാലസില്‍ താമസിക്കുന്ന നായര്‍ കുടുംബനാഥന്‍റെ പരാതി വിവാദമായ പശ്ചാത്തലത്തിലാണിത്.

ഇന്നലെ രാജകുടുംബാംഗങ്ങളുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. മരിച്ച വയോധികയുടെ മകളെയും പേരക്കുട്ടികളെയും അടിയന്തിര ചടങ്ങുകളില്‍ പങ്കെടുപ്പിക്കും. മുടക്കംവന്ന കര്‍മ്മങ്ങളുടെ പ്രായശ്ചിത്ത കര്‍മ്മങ്ങളും ഇതോടനുബന്ധിച്ച്‌ നടത്തുന്നത് ആലോചിക്കുമെന്ന് ഭാരവാഹികള്‍ അറയിച്ചതായി കുടുംബം പറഞ്ഞു.

ഭര്‍ത്താവ് നായര്‍ സമുദായത്തില്‍ പെട്ടയാളായതിനാലാണ് വീട്ടമ്മയ്ക്കും മക്കള്‍ക്കും അന്ത്യകര്‍മ്മങ്ങളില്‍ ഭ്രഷ്ട് കല്‍പ്പിച്ചത്. രണ്ട് പതിറ്റാണ്ടായി ഇവര്‍ക്കൊപ്പമായിരുന്നു മാതാവ് താമസിച്ചിരുന്നത്. സംഭവം കുടുംബത്തിന് വലിയ മനോവേദനയുണ്ടാക്കി. രാജകുടുംബത്തിലുള്ളവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നത് പ്രത്യേക പദവിയുള്ള കാര്‍മ്മികനാണ്. ഇയാളാണ് ഭ്രഷ്ട് കാര്യം അറിയിച്ചത്. കുടുംബത്തെ വിലക്കിയത് തങ്ങളറിഞ്ഞില്ലെന്നും വേണ്ടിവന്നാല്‍ കാര്‍മ്മികനെ മാറ്റുന്നത് ആലോചിക്കുമെന്നും ഭാരവാഹികള്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...