വൈറ്റില ഹബ്ബിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘അതുല്യ’ ബസിലെയും ചേർത്തല-കലൂർ റൂട്ടിലെ ‘സുൽത്താൻ’ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. പാർക്കിങ്ങിനെയും സർവീസ് സമയക്രമത്തെച്ചൊല്ലിയും ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തേ മുതൽ തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ അതുല്യ ബസിലെ ജീവനക്കാരൻ വടിവാളുമായി സുൽത്താൻ ബസിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ആക്രമണത്തിൽ ഡ്രൈവർ മുഹമ്മദ് മുക്താറിനും കണ്ടക്ടർ അൽത്താഫിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണം നടത്തിയയാൾ അസഭ്യം പറഞ്ഞതായും സുൽത്താൻ ബസിലെ ജീവനക്കാർ ആരോപിച്ചു. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായതിനാൽ പ്രതിക്കെതിരെ ആംസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...