കോടനാട് നീലകണ്ഠന് കോന്നി ആനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോടനാട് നീലകണ്ഠൻ ഇനി കോന്നി ആനത്താവളത്തിന് സ്വന്തം. കോന്നി ആനത്താവളത്തിലെ മണിയൻ അടക്കമുള്ള ആനകൾ ചരിഞ്ഞതോടെയാണ് കോടനാട് നീലകണ്ഠൻ എന്ന കുങ്കിയാനയെ വനംവകുപ്പ് അധികൃതർ കോന്നി ആനത്താവളത്തിൽ എത്തിച്ചത്.

പാലക്കാട് ആനയെ ഓടിക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോയിരുന്ന നീലകണ്ഠനെ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് കോന്നി ആനത്താവളത്തിൽ എത്തിക്കുന്നത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം രാവിലെ പത്ത് മണിയോടെ നീലകണ്ഠനെ കെ യു ജനീഷ്‌കുമാർ എം എൽ എ, വനം വകുപ്പ് അധികൃതർ തുടങ്ങിയവർ ഹാരം അണിയിച്ച് വാഴപ്പഴം നൽകി സ്വീകരിച്ച ശേഷം കോന്നി ആനത്താവളത്തിലേക്ക് ആനയിച്ചു.1996 ൽ മലയാറ്റൂർ വനത്തിൽ നിന്നും രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിക്കുന്നത്. കോടനാട് തന്നെയാണ് നീലകണ്ഠൻ വളർന്നത്. ഒന്നാം പാപ്പാൻ മഹേഷ്, രണ്ടാം പാപ്പാൻ ബിജു തുടങ്ങിയവർ നീലകണ്ഠനൊപ്പം ഉണ്ടായിരുന്നു.

പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടയിലാണ് കോന്നിയിലേക്കുള്ള യാത്ര. കോന്നി സുരേന്ദ്രനും മുത്തങ്ങ സൂര്യയും കോടനാട് നീലകണ്ഠനുമാണ് വനം വകുപ്പിന്റെ കുങ്കി  പരിശീലനം ലഭിച്ച ആനകൾ. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻലാൽ ഐ എഫ് എസ്, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൽ ജോസ്സ്, കോന്നിയൂർ പി കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോബി ടി ഈശോ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...