കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ നിന്ന് എസ് സി, എസ് ടി വിഭാഗങ്ങളെ ഒഴിവാക്കിയെന്നാണ് ആരോപണം. കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇത് ഗുരുതരമായ അനീതിയാണെന്നും വിവേചനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന കമ്മിറ്റികളില്‍ എസ് സി, എസ് ടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കെപിസിസിയും ഹൈക്കമാര്‍ഡും നിര്‍ദേശിച്ചിട്ടും അത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പാലിച്ചില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇക്കാര്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് സൂചിപ്പിച്ചിരുന്നു. താഴെത്തട്ടിലുള്ള കമ്മിറ്റികളോട് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞെങ്കിലും അത് നടപ്പില്‍ വന്നിട്ടില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...