പൂനെയിലെ നാവലെ പാലത്തിന് സമീപം രണ്ട് ട്രക്കുകൾക്കിടയിൽ കാർ ഞെരിഞ്ഞമർന്നുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൂനെ: പൂനെയിലെ നാവലെ പാലത്തിന് സമീപം രണ്ട് ട്രക്കുകൾക്കിടയിൽ കാർ ഞെരിഞ്ഞമർന്നുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ട്രക്കുകളിലൊന്ന് തീപിടിച്ച നിലയിലാണ്. ട്രക്കുകൾക്കിടയിൽ കുടുങ്ങിയ കാർ പൂർണ്ണമായും തകർന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

അപകട വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനെ തുടർന്ന് കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...