സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ; ഗൂഢാലോചനയുടെ ഭാഗമെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്നയുടെ വെളിപ്പെടുത്തലുകൾ നേരത്തെ ജനം തള്ളിക്കളഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വാദങ്ങളാണ് ഉയർന്നത്. മാസങ്ങളായി പ്രചരിക്കുന്ന കള്ളക്കഥകൾ തിരികെ കൊണ്ടുവരാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പഴയ വീഞ്ഞ് ഒരു പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കാനുള്ള ശ്രമം ആളുകൾ നിരസിക്കും. രാഷ്ട്രീയ താൽപര്യങ്ങളുള്ള ചില മാധ്യമങ്ങളെ ഉപയോഗിച്ച് മാസങ്ങളായി പ്രചരിക്കുന്ന നുണക്കഥകളുടെ ഒരു പരമ്പര പുനരാവിഷ്കരിക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണിത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന നുണകൾ ചീട്ട് കൊട്ടാരം പോലെ തകർന്നടിയുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനം പുച്ഛത്തോടെ തള്ളിക്കളയുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ആരോപണങ്ങൾ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞു. വസ്തുതകളുടെ ഒരു കണിക പോലും ഇല്ലെന്നും പൊതുസമൂഹത്തിൽ അസത്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ തകർക്കാമെന്ന് കരുതിയാൽ അത് വൃഥാവിലാണെന്നും പിണറായി വിജയൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...