23.5 C
Pathanāmthitta
Thursday, December 8, 2022 11:35 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

തൊഴുതിറങ്ങാം കൊടുന്തറ സുബ്രഹ്മണ്യസ്വാമിയെ

പത്തനംതിട്ട : അപൂർവ വിശ്വാസങ്ങളും ആചാരങ്ങളുംകൊണ്ടും വിശ്വാസികളുടെ മനസ്സിൽ ഇടം നേടിയ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ദേവസേനാധിപ ഭാവത്തിലുള്ള സുബ്രഹ്മണ്യ പ്രതിഷ്ഠ കിഴക്കു ദർശനമായാണ് നടത്തിയിരിക്കുന്നത്. വിശ്വാസങ്ങൾ അനുസരിച്ച് സുബ്രഹ്മണ്യൻ, മഹാഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു എന്നീ നാലു ശക്തികളുടെ സംഗമസ്ഥാനമാണ് കൊടുന്തറ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

ചെന്നീർക്കര സ്വരൂപത്തിലെ ശക്തിഭദ്രന്മാരാണ് ക്ഷേത്ര നിർമാണം നടത്തിയത്. എഴുതപ്പെട്ട ചരിത്രങ്ങൾ ഏറെയില്ലെങ്കിലും ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയിൽ ഈ ക്ഷേത്രത്തെക്കുറിച്ചു പറയുന്നുണ്ട്. ഐതിഹ്യം അച്ചൻകോവിലാറിനും കല്ലടയാറിനും മധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ.ക്രിസ്ത്വബ്ദം മൂന്നോ,നാലോ നൂറ്റാണ്ടുകളിൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ചു.

Pulimoottil 2
01-up
self
KUTTA-UPLO

സ്വദേശത്തു നിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ സുബ്രഹ്മണ്യസ്വാമി, മഹാഗണപതി, മഹാവിഷ്ണു, ദക്ഷിണാമൂർത്തി, ഭദ്രകാളി എന്നിവരെയും ഒപ്പം കൊണ്ടുവന്ന ഇവർ ഭദ്രകാളിയെ അയിരൂർക്കരയിലും, സുബ്രഹ്മണ്യസ്വാമി, മഹാഗണപതി, മഹാവിഷ്ണു, ദക്ഷിണാമൂർത്തി എന്നിവരെ കൊടുന്തറ (അന്നത്തെ നീർമൺ കര) എന്ന ദേശത്തും പ്രതിഷ്ഠിച്ചതായാണ് ഐതിഹ്യം.തനികേരളീയ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വ‌‌ട്ടശ്രീകോവിലുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ഗർഭഗൃഹത്തോടു കൂടിയ ക്ഷേത്രത്തിന് വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂരയാണുള്ളത്.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

ക്ഷേത്രത്തിലെ ‌ആഘോഷങ്ങൾ
മകരമാസത്തിലെ പൂയം നക്ഷത്ര ദിവസമാണ് തൈപ്പൂയമായി ഇവിടെ ആചരിച്ചുവരുന്നത്. അന്ന് പത്തനംതിട്ട ധർമശാസ്താക്ഷേത്രത്തിൽ നിന്നും ഈ ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രയും ക്ഷേത്രത്തിൽ നിന്നും സമീപത്തുള്ള മയിലാടുമ്പാറ മലനട ദേവീക്ഷേത്രത്തിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും നടക്കും. കൊടുന്തറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് വിഷു. ഈ ഉത്സവത്തിന്റെ ഭാഗമായി അനുജത്തിമാരായ വലഞ്ചുഴി ദേവിക്കും താഴൂർ അമ്മയ്ക്കും ഒപ്പം സംയുക്ത എഴുന്നള്ളത്ത് പ്രത്യേക കാഴ്ചയാണ്. തുടർന്ന് സേവാ സമയത്ത് പറ ഇടാനുള്ള സൗകര്യവും ഉണ്ടായിരിക്കും. സേവയ്ക്കുശേഷം വിഷുക്കൈനീട്ടം കൊടുത്ത് ഇരുദേവിമാരെയും യാത്രയാക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. ആഗ്രഹ പൂർത്തീകരണത്തിനായി ഒറ്റ നാരങ്ങ വഴിപാടും ഭക്തർ അർപ്പിക്കാറുണ്ട്.

ക്ഷേത്രഭരണം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിനു കീഴിൽ ജില്ലയിലെ ഏക മേജർ ക്ഷേത്രമാണ് കൊടുന്തറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ സുനിൽ കുമാർ വലിയകാലായിൽ പ്രസിഡന്റായും നിഷാന്ത് തോട്ടത്തിൽ സെക്രട്ടറിയായും 13 അംഗ ഉപദേശക സമിതിയാണ് ക്ഷേത്രത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow