കുഫോസ് വിസി നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കുഫോസ് വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കിയ ഉത്തരവിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാനം നഷ്ടപ്പെട്ട വൈസ് ചാന്‍സിലര്‍ ഡോ.റിജി ജോണ്‍ നല്കിയ ഹര്‍ജി ആണ് സുപ്രിം കോടതി പരിഗണിക്കുക. ഫിഷറീസ് വിസി നിയമനത്തിന് യുജിസി ചട്ടങ്ങള്‍ ബാധകമാവില്ലെന്നാണ് റിജി ജോണിന്‍റെ വാദം.

നിയമനത്തില്‍ യുജിസി ചട്ടം ലംഘിച്ചെന്നും യുജിസി മാനദണ്ഡപ്രകാരം പുതിയ സെര്‍ച് കമ്മറ്റി ഉണ്ടാക്കി വിസിയെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സെര്‍ച് കമ്മിറ്റി ഏകകണ്ഠമായാണ് തന്നെ നിര്‍ദേശിച്ചതെന്ന് റിജി ജോണ്‍ അവകാശപ്പെടുന്നു. തമിഴ്നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നാണ് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയത് എന്നും സുപ്രിം കോടതിയിലെ ഹര്‍ജിയില്‍ ഡോ റിജി വ്യക്തമാക്കുന്നുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് വിസി നിയമനമെന്നാരോപിച്ച്‌ കൊച്ചി സ്വദേശി ഡോ. കെ.കെ വിജയനടക്കം നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...