കൊക്കർണി എന്നറിയപ്പെടുന്ന വാലൻകിണറുകള്‍ ചരിത്രമാകുന്നു

For full experience, Download our mobile application:
Get it on Google Play

‘കൊക്കർണി’ എന്നറിയപ്പെടുന്ന ‘കൊക്കരണി’ എന്നാൽ കിണറുകൾക്കു സമാനമായ ഒരുതരം ജലസ്രോതസുകളാണ്. ഇവ  ഭാഷാശൈലിയില്‍ പലപേരുകളില്‍ അറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ‘വാലൻകിണർ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. കിണറുകൾക്ക് സമാനം എന്നു പറഞ്ഞെങ്കിലും കിണറുകളിലെപ്പോലെ ‘കൊക്കർണി’കളിൽ വെള്ളം കോരിയെടുക്കുന്നതിനുള്ള കപ്പിയോ കയറോ ഇല്ല. പകരം വെള്ളം എടുക്കുന്നതിനായി അടിത്തട്ടിൽ വരെ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന വിധത്തിലുള്ള ചവിട്ടുപടികളാണ് ഇവയ്ക്കുള്ളത്.

കടുത്ത വേനൽക്കാലങ്ങളില്‍ മറ്റു ജലസ്രോതസുകൾ വറ്റിവരണ്ടാലും  ‘കൊക്കർണി’കളിൽ എപ്പോഴും ആവശ്യത്തിന് ജലലഭ്യതയുണ്ടാകുമെന്നതാണ് ഇവയുടെ വലിയൊരു പ്രത്യേകത.  കിണറുകളെപ്പോലെ തന്നെ ഏറ്റവും ശുദ്ധമായ ജലസ്രോതസും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. അത്രയ്ക്ക് സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് ‘കൊക്കർണി’കളുടെ സ്ഥാനനിർണ്ണയവും നിർമ്മാണവും നടത്തിയിരുന്നത്.

ക്ഷേത്രസംബന്ധമായ പൂജാദികാര്യങ്ങൾക്കും ഇവ ഉപയോഗിച്ച് പോരുന്നു. അതിനാല്‍  ക്ഷേത്രങ്ങളോടനുബന്ധിച്ചും സമാനസദൃശ്യമായ മറ്റിടങ്ങളിലുമാണ് ഇവ കാണാറുള്ളത്‌.  വൃത്തരൂപത്തിലും, ചതുരാകൃതിയിലും, ഷട്ഭുജാകൃതിയിലുമാണ് ഇവയുടെ പ്രധാന നിർമ്മിതി. എന്നാല്‍  മനുഷ്യർ ഭൂമിയിൽ വരുത്തിയിട്ടുള്ള രൂപവ്യതിയാനങ്ങളുടെ ഫലമായി ഇവ ഭുരിഭാഗവും മൂടപ്പെട്ടുപോയിട്ടുണ്ട്. പക്ഷെ ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം ജലസ്രോതസ്സുകൾ ഉപയോഗക്ഷമമായും അല്ലാതെയും അവശേഷിക്കുന്നുണ്ട്. തളിപ്പറമ്പ് , തലോറ എന്ന സ്ഥലത്തുള്ള രണ്ടു വീടുകളില്‍ ഇതുപോലുള്ള കിണറുകൾ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...