അപര്യാപ്തതകളുടെ നടുവിൽ കൊക്കാത്തോട് ഗവൺമെൻറ് ഹൈസ്‌കൂൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നല്ലൊരു കെട്ടിടം പോലുമില്ലാതെ അപര്യാപ്തതയുടെ നടുവിലാണ് കൊക്കാത്തോട് ഗവണ്മെന്റ് ഹൈസ്‌കൂൾ. അരുവാപ്പുലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ 1981 ൽ ഉദ്ഘാടനം ചെയ്യപെട്ട സ്‌കൂളിൽ ഈ തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. എന്നാൽ നിലവിലുള്ള കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്ണിച്ചവയായതിനാൽ ക്ലാസ്സ് മുറികളിൽ കുട്ടികളെ പഠിപ്പിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ആണ് ഇവിടുത്തെ അധ്യാപകർ. കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം സമീപത്തെ താത്കാലിക മുറികൾ ക്ലാസ് റൂമുകൾ ആക്കിയാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.

പഴയ കാലത്തെ കല്ലുകൾ കൊണ്ട് ഭിത്തി കെട്ടിയ സ്‌കൂളിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്തത് ആണെങ്കിലും കാലപ്പഴക്കത്താൽ സ്‌കൂൾ കെട്ടിടം ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിൽ ആണ്. കെട്ടിടം അൺഫിറ്റ് ആണെന്ന് വിലയിരുത്തപ്പെട്ടതോടെ സ്‌കൂൾ കെട്ടിടത്തിലെ പല മുറികളും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രവേശിക്കുവാനും കഴിയില്ല. പുതിയ അധ്യയന വർഷത്തിൽ കൊക്കാത്തോട് മേഖലയിലെ കുട്ടികളെ ഈ സ്‌കൂളിൽ പഠിക്കാൻ വിടുവാൻ മാതാപിതാക്കൾക്ക് സമ്മതം ആണെങ്കിലും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന കെട്ടിടത്തിൽ എങ്ങനെ കുട്ടികളെ പഠിപ്പിക്കും എന്ന വ്യാകുലത്തിൽ ആണ് ഇവിടുത്തെ അധ്യാപകർ.

ജില്ലാ പഞ്ചായത്തിൽ നിന്നും കെട്ടിടം പുനരുദ്ധരിക്കാൻ പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ വനമേഖലയായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂൾ നേരിടുന്ന വെല്ലുവിളിക്ക് ശാശ്വതമായ പരിഹാരം കാണുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം എന്നാണ് ഇവിടുത്തെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

0
തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി...

പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

0
തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള...

പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ടിഎംസി...

0
ന്യൂഡൽഹി: പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി...

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...