11 വയസുകാരിക്ക് നേരെ അതിക്രമം, ചോദ്യം ചെയ്ത മുത്തശ്ശന്‍റെ കൈ തല്ലിയൊടിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡില്‍വെച്ച് 11 വയസ്സുകാരിക്ക് നേരെ അതിക്രമത്തിന് ശ്രമിക്കുകയും സംഭവത്തെപ്പറ്റി ചോദ്യം ചെയ്ത മുത്തച്ഛന്റെ കൈ തല്ലിയൊടിക്കുകയും തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തേക്കട കന്യാക്കുളങ്ങര സിന്ധു ദവനില്‍ ബിജു (33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 27ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാനായി പോയ പതിനൊന്നു വയസുകാരിയെ ബിജു വഴിയില്‍ വച്ച് കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി പേടിച്ച് സമീപത്തെ വീട്ടില്‍ ഓടി കയറിയാണ് രക്ഷപ്പെട്ടത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുട്ടിയുടെ മുത്തച്ഛന്‍ സ്ഥലത്തെത്തി. കുട്ടിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി ചോദിക്കാന്‍ ചെന്ന മുത്തച്ഛനെ ബിജു കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനും പോക്‌സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....