പള്ളിമുക്കത്ത്‌ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞു ; ഇനി പള്ളിവിളക്ക്‌ എഴുന്നള്ളിപ്പ്‌

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : 26 നാള്‍ മുന്‍പ്‌ കുംഭ കാര്‍ത്തികയ്‌ക്ക് ചൂട്ടുവെച്ച പടേനി പരിശീലനത്തിനുശേഷം കളത്തില്‍ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞു. പടയണിക്ക്‌ തുടക്കംകുറിച്ച്‌ തപ്പ്‌മേളം ആരംഭിച്ചശേഷം കാണിക്കവഞ്ചി പടിക്കല്‍നിന്നു കോലങ്ങളുടെ എടുത്തുവരവ്‌ ഘോഷയാത്ര നടന്നു. ചൂട്ട്‌ കറ്റകള്‍, മുത്തുക്കുടകള്‍, മേളം എന്നിവയോടെയാണ്‌ ഘോഷയാത്ര നടന്നത്‌. കളത്തിലെത്തി കാപ്പൊലിക്കുശേഷം കോലങ്ങള്‍ ഓരോന്നായി കളത്തില്‍ തുള്ളിയൊഴിയുകയായിരുന്നു. ഗണപതി, മാടന്‍, മറുത, പക്ഷി എന്നിവ ലാസ്യനടനമാര്‍ന്ന ചുവടുമായി കളത്തില്‍ നിറയും. സുന്ദരയക്ഷി, മായയക്ഷി, അരക്കിയക്ഷി, കോലങ്ങളുടെ രാജാവായ കാലന്‍കോലം, ഭൈരവി കോലം എന്നിവ കൂടാതെ കിടങ്ങന്നുരില്‍ മാത്രം കാണപ്പെടുന്ന അയലി യക്ഷി, കരിംകാലന്‍ എന്നീ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞ്‌ കളം വിട്ടതോടെ വലിയ പടേനിക്ക്‌ സമാപനമായി.

ഇന്ന്‌ പ്രസിദ്ധമായ പള്ളിവിളക്ക്‌ എഴുന്നെള്ളിപ്പ്‌. ശേഷം കാലന്‍ കോലവും ഭൈരവിയും തുള്ളിയൊഴിയുന്നതോടെ ഈ വര്‍ഷത്തെ പടേനി സമാപിക്കും. വടക്കന്‍ ശൈലിയിലുളള പടയണി ശൈലികളുടെ അവസാന വാക്കായാണ്‌ കിടങ്ങന്നൂര്‍ പളളിമുക്കത്ത്‌ കാവ്‌ ദേവീക്ഷേത്രത്തില്‍ പടയണി അറിയപ്പെടുന്നത്‌. പടയണിയിലെ എല്ലാ താളഘോഷങ്ങളും നാദഭേദങ്ങളും ത്രസിപ്പിക്കുന്ന ചുവടുകളും ഇഴുകിച്ചേര്‍ന്ന പടേനി അവതരിപ്പിക്കുന്ന ക്ഷേത്രമാണ്‌ പളളിമുക്കത്ത്‌ കാവ്‌ ദേവീക്ഷേത്രം. കേരളത്തിലെ മിക്ക കളരികളിലും തെക്കന്‍ശൈലി പിന്തുടരുന്നു. എങ്കിലും വടക്കന്‍ ശൈലിയുടെ ചൊല്ലുകളും ചുവടുകളും അണുവിട തെറ്റാതെ പള്ളിമുക്കത്ത്‌ ആചരിച്ചു പോരുന്നു. ആദിമകാലത്തെ അനുസ്‌മരിപ്പിക്കുംവിധം കുംഭ മാസത്തിലെ കാര്‍ത്തിക നാളില്‍ ചൂട്ടുവെപ്പ്‌ നടത്തുകയും മീനമാസത്തിലെ അശ്വതി നാളില്‍ വലിയ പടേനിയോടു കൂടി സമാപിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...