നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ

For full experience, Download our mobile application:
Get it on Google Play

നാ​ഗ്പൂർ: നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തതോടെയാണ് പല സ്ത്രീകളെ ഇയാൾ പീഡിപ്പിച്ച വിവരം തിരിച്ചറിഞ്ഞത്. തെളിവുസഹിതം ഭാര്യ പോലീസിൽ പരാതി നൽകിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. നാ​ഗ്പൂരിൽ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിനാലുകാരിയായ ഭാര്യയാണ് മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്തത്. തുടർന്നാണ് ഭര്‍ത്താവ് നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയത്. സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറയുകയും അവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ച് സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്തുവെന്നും തിരിച്ചറിഞ്ഞു.

ഭര്‍ത്താവ് പലപ്പോഴും അസ്വാഭാവിക ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുകയും തന്നെ അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി ആരോപിച്ചു. ഇയാള്‍ പീഡിപ്പിച്ച പത്തൊമ്പതുകാരിയെ കൂടി തനിക്കൊപ്പം ചേർത്താണ് പരാതി നൽകിയത്. നാഗ്പൂരില്‍ ഒരു പാന്‍ കട നടത്തുകയാണ് പ്രതി. ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നഗ്നചിത്രങ്ങള്‍ കാണിച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടെന്നും വ്യാജ പേര് ഉപയോഗിച്ച് സ്ത്രീകളെ വഞ്ചിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...