കൊല്ലം ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രതിഷേധങ്ങള്‍ക്ക് യാതൊരുവിലയും കല്‍പ്പിക്കാതെ ഇന്ന് മുതല്‍ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഇതോടെ സാധാരണ രോഗികള്‍ക്ക് ചികിത്സ അപ്രാപ്യമാകും. ജില്ലാ പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുള്ളത്.

ഇവിടെയെത്തുന്നവരെ രോഗതീവ്രത മനസിലാക്കി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കോ മാറ്റും. സജ്ജീകരണങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയു, ഡയാലിസിസ്, കാന്‍സര്‍ വിഭാഗങ്ങള്‍ മാത്രമാണ് പഴയതുപോലെ ഇനി ജില്ലാ ആശുപത്രിയില്‍ തുടരുക. മുന്‍കാലങ്ങളില്‍ പ്രതിദിനം മുപ്പതിനായിരം പേര്‍വരെ എത്തിയിരുന്ന ജില്ലാ ആശുപത്രിയില്‍ ആശുപത്രിയും അനുബന്ധസൗകര്യങ്ങളും രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ കോവിഡ് ദൃഷ്ടിയിലുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. കോവിഡ് ആശുപത്രി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് രോഗികളും ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരായവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാന്‍ പുതിയ തീരുമാനം ഇടയ്ക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.

ജില്ലയില്‍ ഏറ്റവുമധികമുള്ള കശുവണ്ടിതൊഴിലാളികള്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളുമാണ്. 1300 പേരെ ചികിത്സിക്കാന്‍ ചവറയില്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കാമെന്ന വാഗ്ദാനം മറികടന്നാണ് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. കോവിഡ് ബാധിതര്‍ മാത്രമാകുന്നതോടെ ജില്ലാആശുപത്രിയെ സമീപിക്കുന്ന സാധാരണ രോഗികള്‍ ആശങ്കയിലാണ്. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുമെങ്കിലും ചികിത്സാസൗകര്യം പതിവുപോലെ ഉണ്ടാകില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 500 പേരെ ചികിത്സിക്കാനുള്ള സൗകര്യമെ ഉള്ളൂ. ഈ സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിയെ ഇതിനായി പൂര്‍ണമായി വിനിയോഗിക്കുന്നതെന്നാണ് ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...