കോന്നിയിലെ 13 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 4.33 കോടി അനുവദിച്ചു ; അഡ്വ.കെ.യു.ജനീഷ്കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി 4 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. താഴെ പറയുന്ന റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. വകയാർ അതിരുങ്കൽ റോഡ്, ഊട്ടുപാറ മിച്ചഭൂമി കോളനി റോഡ്, കാഞ്ഞിരപ്പാറ- കിഴക്കുപുറം -വടക്കുപുറം – വെട്ടൂർ റോഡ്, കോന്നി- വെട്ടൂർ-കുമ്പഴ റോഡ്, മണ്ണാറക്കുളഞ്ഞി- പുതുക്കുളം റോഡ്, അതിരുങ്കൽ – കുളത്തുമൺ-കല്ലേലി റോഡ്, വട്ടക്കാവ് – വെള്ളപ്പാറ- ഞക്കുകാവ് -ജോളി ജംഗ്ഷൻ റോഡ്, പൊതീപ്പാട് -മുണ്ടയ്ക്കൽ – കുമ്പളാംപൊയ്ക റോഡ്, എരപ്പകുഴി-പ്രമാടം ടെമ്പിൾ റോഡ്, വട്ടക്കുളഞ്ഞി -പുലരി ജംഗ്ഷൻ റോഡ്, ചേരിമുക്ക് -പി എം റോഡ്, കുരിശുംമൂട് – കൊട്ടിപ്പിള്ളെത്ത് റോഡ്, നരിയാപുരം- വളവൂർകാവ് റോഡ്.

നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ഉന്നത നിലവാരത്തിലാക്കാനുള്ള ജോലികൾ ദ്രുതഗതിയിൽ നടത്തിവരികയാണ്. അതോടൊപ്പം അറ്റകുറ്റപ്പണികൾ കൂടി അടിയന്തിരമായി നടത്താനാണ് തുക അനുവദിപ്പിച്ചതെന്നും ജോലികൾ അനുകൂല കാലാവസ്ഥയിൽ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...