കോന്നി-ചാങ്കൂർമുക്ക് റോഡ് ഇടിയുന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​ന്നി-അ​ട്ട​ച്ചാ​ക്ക​ൽ-കു​മ്പ​ഴ റോ​ഡി​ൽ ചാ​ങ്കൂ​ർ മു​ക്കി​ൽ റോ​ഡി​ലെ ടാ​റി​ങ് ഇ​ടി​യു​ന്ന​ത് അ​പ​ക​ടക്കെ​ണി​യാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഇ​ടി​ഞ്ഞു താ​ഴ്ന്ന​താ​ണ് ഇ​തേ റോ​ഡി​ലെ ചാ​ങ്കൂ​ർ മു​ക്ക് ഭാ​ഗം. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം ഈ ​ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി ഉ​യ​ർ​ത്തി​യാ​ണ് ഗ​താ​ഗ​തം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി​യ ഭാ​ഗ​ത്ത് റോ​ഡി​നും ഭി​ത്തി​ക്കും ഇ​ട​യി​ലു​ള്ള വി​ട​വ് നി​ക​ത്തി​യ​തി​ന് ശേ​ഷം റോ​ഡ് ടാ​ർ ചെ​യ്ത​പ്പോ​ൾ ഈ ​ഭാ​ഗം താ​ഴ്ന്ന് പോ​യി. ഇ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്. ദൂ​രെ​നി​ന്ന് വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന​തി​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. മ​ഴ കൂ​ടി പെ​യ്ത​തോ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന ഭാ​ഗ​ത്ത് വെ​ള്ളം​കെ​ട്ടി കി​ട​ക്കു​ന്ന​ത് കൂ​ടു​ത​ൽ അ​പ​ക​ട കാ​ര​ണ​മാ​കു​ന്നു.

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ​യാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. മ​ണ്ഡ​ല കാ​ല​ത്ത് കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​രും ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് വ​ഴി ശ​ബ​രി​മ​ല​ക്ക് പോ​കു​ന്ന​വ​രും ഈ ​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ത് അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും. മു​മ്പ്​ പ്ര​ള​യ​കാ​ല​ത്ത് ഇ​ടി​ഞ്ഞു​താ​ഴ്ന്ന റോ​ഡി​ലെ ഈ ​ഭാ​ഗം ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി ടാ​ർ ചെ​യ്ത​ത്. ഇ​ടി​ഞ്ഞു​താ​ഴ്ന്ന ഭാ​ഗം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ർ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട് എ​ങ്കി​ലും മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സാ​ധി​ക്കു​മോ എ​ന്ന​ത്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി...

‘പ്രധാനമന്ത്രി ജനാധിപത്യത്തിനെതിരല്ല’ ; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

0
ന്യൂഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി...

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11...