കോന്നി സി.ഐ രാജേഷിന്റെ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ നിക്ഷേപകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പുകേസിലെ  പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി സി.ഐ രാജേഷിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മനോജ്‌ വി.ജോര്‍ജ്ജ്, ഹൈക്കോടതി അഭിഭാഷകന്‍ രാജേഷ്‌ കുമാര്‍ റ്റി.കെ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് കോന്നി സി.ഐ രാജേഷ്, രണ്ടാമത്തെ മകള്‍ റിയയെ നിലമ്പൂരില്‍ എത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതും ഇദ്ദേഹമാണ്. പ്രമാദമായ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത് വരെ കോന്നി സി.ഐ രാജേഷിനെ തല്‍സ്ഥാനത്ത് തുടരുവാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസ് തിങ്കാളാഴ്ച കോടതി പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...