കോന്നിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനാലും വാർഡ് മഠത്തിൽ കാവ് പ്രദേശത്താണ് കാട്ടുപന്നിയുടെ നാശത്തിൽ കർഷകർക്ക് നഷ്ടം സംഭവിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പാട്ടത്തിന് കൃഷി ചെയ്ത് പോന്നിരുന്ന കൊട്ടകുന്നിൽ തങ്കമണിയുടെ അര ഏക്കർ കൃഷിയിടത്തിലെ 250 മൂട് കപ്പ, ചേന, ചേമ്പ് എന്നിവ പന്നി നശിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നിയുടെ നാശത്തിൽ നിന്നും രക്ഷ നേടുന്നതിനായി കൃഷിയിടത്തിന് ചുറ്റു വേലി സ്ഥാപിച്ചിരുന്നെങ്കിലും അത് തകർത്താണ് കൃഷി നശിപ്പിച്ചിരിക്കുന്നത്. തൊട്ടടുത്തു തന്നെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുപ്പ് പദ്ധതി പ്രകാരം തയ്യാറാക്കുന്ന നഴ്സറിയുടെ സമീപം അമ്പാടിയിൽ ബിന്ദു പ്രശാന്തിന്റെ കൃഷിയിടത്തിലെ കപ്പയും കാട്ടുപന്നി നശിപ്പിച്ചു. കാട്ടുപന്നിയുടെ നിരന്തര ശല്യത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്ന് വ്യാപക പരാതി ഉയരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ...

ആലപ്പുഴ കുമാരപുരം സ്വദേശിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച്...

0
ആലപ്പുഴ: ആലപ്പുഴ കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു – ഇന്ന് കൌണ്‍സില്‍ യോഗം :...

0
പത്തനംതിട്ട : മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു. നിര്‍ണ്ണായക...

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ...