കോന്നി ആനക്കൂട് റോഡിൽ അശാസ്ത്രീയമായ ഓട നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനക്കൂട് റോഡിൽ അശാസ്ത്രീയമായ ഓട നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.കോന്നി ചന്ദനപ്പള്ളി റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് റോഡ് വിഭാഗമാണ് ഇവിടെ ഓട നിർമ്മിക്കുന്നത്.എന്നാൽ റോഡിന്റെ രണ്ട് വശങ്ങളിലുമായി ഐറിഷ് ഓട നിർമ്മിക്കുന്നതിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.ഇതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.എന്നാൽ ഇവിടെ സാധാരണ വലിയ ഓട ആവശ്യമാണെന്നും ഐറിഷ് ഓട നിർമ്മിച്ചാൽ യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നു.

കഴിഞ്ഞ മഴക്കാലത്ത് കോട്ടപ്പാറ ഭാഗത്ത് നിന്നും മറ്റും ഉണ്ടായ ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് സമീപത്തെ കടകളിൽ അടക്കം ചെളിയും മലിന ജലവും ഇരച്ചുകയറിയിരുന്നു.ഇത് എല്ലാ മഴക്കാലത്തും വലിയ ബുദ്ധിമുട്ടാണ് വ്യാപാരികൾക്ക് സൃഷ്ടിക്കുന്നത്.ഇപ്പോൾ ഐറിഷ് ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.കടകളിൽ വെള്ളം കയറാതിരിക്കാൻ ഓടയോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്നും ഇതോടെ വെള്ളം കയറുന്ന പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് പി ഡബ്ല്യൂ ഡി ഉറപ്പ് നൽകുമ്പോഴും ഇത് എത്രത്തോളും പ്രവർത്തികമാകും എന്നതാണ് നാട്ടുകാരും വ്യാപാരികളെയും ഉയർത്തുന്ന ചോദ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...